Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടി.
അർധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (64), സായ് സുദർശൻ (84) , ജോസ് ബട്ട്ലർ (57) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ സുദർശനും ഗില്ലും 12.2 ഓവറിൽ 125 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഗില്ലിനെ സ്പെൻസർ ജോൺസണാണ് പുറത്താക്കിയത്. തുടർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച സുദർശൻ ഒടുവിൽ അൻഷുൽ കാംബോജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലെത്തിയ ജോസ് ബട്ട്ലർ 27 പന്തിൽ പുറത്താകാതെ 57 റൺസ് നേടി ടീം സ്കോർ 200 കടത്താൻ സഹായിച്ചു.
നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അതേസമയം പ്ലേ ഓഫ് ഉറപ്പിച്ച ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത് ഒന്നാം ക്വാളിഫയറിലെ സ്ഥാനമാണ്.
Sports
കോല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു.
35 പന്തില്‍ 93 റണ്‍സെടുത്ത ഫിന് അലനാണ് ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ കോല്‍ക്കത്ത 56 റണ്‍സാണ് നേടിയത്.
ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഗില്ലിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാം.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 82 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്.
ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 86 റൺസിൽ ഓൾഔട്ടായി. 19 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസിനും 16 റൺസെടുത്ത സലിൽ അറോറയ്ക്കും 14 റൺസെടുത്ത ഹെൻറിച്ച് ക്ലാസണും മാത്രമാണ് ഹൈദരാബാദ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ഗുജറാത്തിന് വേണ്ടി കഗീസോ റബാഡയും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റ് വീതം എടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്.സായ് സുദർശന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. സായ് സുദർശൻ 61 റൺസും വാഷിംഗ്ടൺ സുന്ദർ 50 റൺസുമാണെടുത്തത്. നിഷാന്ത് സിന്ധു 22 റൺസെടുത്തു.
ഹൈദരാബാദിന് വേണ്ടി പ്രഫുൽ ഹിഞ്ചെയും സാക്കിബ് ഹുസെയ്നും രണ്ട് വിക്കറ്റ് വീതം നേടി. നായകൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ ലീഗ് ടേബിളിൽ ഗുജറാത്ത് ഒന്നാമതെത്തി. 12 മത്സരങ്ങളിൽ നിന്ന് ഗുജറാത്തിന് 16 പോയിന്റാണുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്താണുള്ളത്.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്.
സായ് സുദർശന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. സായ് സുദർശൻ 61 റൺസും വാഷിംഗ്ടൺ സുന്ദർ 50 റൺസുമാണെടുത്തത്. നിഷാന്ത് സിന്ധു 22 റൺസെടുത്തു.
ഹൈദരാബാദിന് വേണ്ടി പ്രഫുൽ ഹിഞ്ചെയും സാക്കിബ് ഹുസെയ്നും രണ്ട് വിക്കറ്റ് വീതം നേടി. നായകൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റെടുത്തു.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, നിഷാന്ത് സിന്ധു, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കഗീസോ റബാഡ, മുഹമ്മദ് സിറാജ്.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, സലിൽ അറോറ, നിതീഷ് കുമാർ റെഡ്ഢി, സ്മരൻ രവിചന്ദ്രൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹസൻ, പ്രഫുൽ ഹിൻജെ.
Sports
ജയ്പുര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. 77 റണ്‍സിന്റെ ആധികാരിക ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസില്‍ എത്തിയ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും തകര്‍പ്പന്‍ തുടക്കം കുറിച്ചു. ക്യാപ്റ്റന്‍ ഗില്‍ 44 പന്തില്‍ മൂന്നു സിക്സും ഒന്‍പത് ഫോറും അടക്കം 84 റണ്‍സ് അടിച്ചുകൂട്ടി. 36 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 55 റണ്‍സ് എടുത്തശേഷമായിരുന്നു സായ് സുദര്‍ശന്റെ മടക്കം. പവര്‍പ്ലേയില്‍ 82 റണ്‍സ് അടിച്ച ഇവര്‍, 10.5 ഓവറില്‍ സ്കോര്‍ 118 എത്തിച്ചശേഷമാണ് പിരിഞ്ഞത്. യഷ് രാജ് പുഞ്ചയുടെ പന്തില്‍ സായ് സുദര്ശന് പുറത്താകുകയായിരുന്നു.
വാഷിംഗ്ടണ്‍ സുന്ദര്‍ (20 പന്തില്‍ 37 നോട്ടൗട്ട്), രാഹുല്‍ തെവാട്യ (നാല് പന്തില്‍ 14 നോട്ടൗട്ട്) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്കു സംഭാവന നല്കി. ജോസ് ബട്ലറിനു (10 പന്തില്‍ 13) ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി മികച്ച തുടക്കമാണ് വൈഭവ് സൂര്യവംശി ഒരുക്കിയത്. 16 പന്തില്‍ 36 റണ്‍സാണ് സൂര്യവംശിയുടെ ബാറ്റില്‍നിന്നും പിറന്നത്. എന്നാല്‍ സൂര്യവംശി ഒരുക്കിയ തുടക്കം രാജസ്ഥാന് മുതലക്കാന്‍ സാധിച്ചില്ല.
യശ്വസി ജയ്സ് വാള് (3), ഷിമറോണ്‍ ഹെറ്റ്മെയര്‍ (6), ഡോണോവന്‍ ഫെരേര (4) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ധ്രൂവ് ജുറല്‍ 24 റണ്‍സും രവീന്ദ്ര ജഡേജ 38 റണ്‍സും നേടി. ശിവം ദുബെ 15 റണ്‍സിനും പുറത്തായി.
റാഷിദ് ഖാന്റെ മിന്നുന്ന പ്രകടനമാണ് രാജസ്ഥാനെ കറക്കി വീഴ്ത്തിയത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് റാഷിദ് നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.
ജയത്തോടെ 14 പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാന് അഞ്ചാം സ്ഥാനത്താണ്.
Sports
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. സ്കോർ: പഞ്ചാബ് 163/9 ഗുജറാത്ത് 167/6 (19.5).
പഞ്ചാബ് ഉയർത്തിയ 164 റൺസെന്ന വിജയലക്ഷ്യം 19.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. 23 പന്തിൽ 40 റൺസുമായി അവസാനഘട്ടത്തിൽ തകർത്തടിച്ച വാഷിംഗ്ടൻ സുന്ദർ, അർധസെഞ്ചറി നേടിയ സായ് സുദർശൻ (41 പന്തിൽ 57) എന്നിവരുടെ പ്രകടനം വിജയത്തിൽ നിർണായക ഘടകമായി.
തുടർച്ചയായ മൂന്നാം ജയത്തോടെ 12 പോയിന്റുമായി ഗുജറാത്ത് പ്ലേഓഫിലേക്ക് കൂടുതൽ അടുത്തു. ആദ്യ ഏഴു മത്സരങ്ങളിലും തോൽവിയറിയാതെ മുന്നേറിയ പഞ്ചാബിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെയും അവർ തോറ്റിരുന്നു.
13 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്താണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ കൂട്ടത്തകർച്ചയാണ് മോദി സ്റ്റേഡിയത്തിൽ കണ്ടത്. 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ അവർ 163 റൺസെടുത്തത്. അർധസെഞ്ചറി നേടിയ സൂര്യാൻഷ് ഷെഡ്ഗെ (29 പന്തിൽ 57), മാർക്കസ് സ്റ്റേയിനിസ് (31 പന്തിൽ 40) എന്നിവരുടെ ഇന്നിംഗ്സാണ് പഞ്ചാബിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ ( ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കഗീസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുദർ.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് ( വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), മാർക്സ് സ്റ്റോയിനിസ്, സുര്യാൻഷ് ഷെഡ്ജ്, നെഹാൽ വധേര, മാർക്കോ യാൻസൻ, സേവിയർ ബാർട്ട്ലറ്റ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Kerala
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ചെന്നൈ സൂപ്പർകിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, കാർത്തിക്ക് ശർമ, ജാമി ഓവർട്ടൺ, അകിയേൽ ഹൊസെയ്ൻ, നൂർ അഹ്മദ്, അൻഷുൽ കാംബോജ്, ഗുർജാപനീത് സിംഗ്.
ടീം ഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ, ഷാരൂഖ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുതർ.
Kerala
ബംഗളൂരു: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, രസിക് സാലാം ദർ.
ഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, മാനവ് സുതർ, കഗീസോ റബാഡ, മുഹമ്മദ് സിറാജ്.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ 180 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു.
കാമറൂൺ ഗ്രീനിന്റെ അർധ സെഞ്ചുറിയുടെയും റോവ്മാൻ പവലിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ പടുത്തുയർത്തിയത്. ഗ്രീൻ 79 റൺസാണെടുത്തത്. 55 പന്തിൽ ഏഴ് ബൗണ്ടറിയും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗ്രീനിന്റെ ഇന്നിംഗ്സ്.
പവൽ 27 റൺസും ടിം സൈഫർ 19 റൺസുമെടുത്തു. ഗുജറാത്തിന് വേണ്ടി കഗീസോ റബാഡ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജും അശോക് ശർമയും രണ്ട് വിക്കറ്റ് വീതവും പ്രസിദ് കൃഷ്ണയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ ( വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്പ്സ്, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അശോക് ശർമ, കഗീസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: ടിം സൈഫർട്ട്, സുനിൽ നരെയ്ൻ, അജിൻക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, ആൻഗ്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, റിംഗു സിംഗ്, രമൺദീപ് സിംഗ്, അനുകൂൽ റോയ്, വൈഭവ് അറോറ, കാർത്തിക്ക് ത്യാഗി.
Sports
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാലുവിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.
ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും (70) ജോസ് ബട്ലറും (52) വാഷിംഗ്ടണ്‍ സുന്ദറും (55) അർധസെഞ്ചുറി നേടി. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തു. 45 പന്തില്‍ 70 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഡല്‍ഹി മൂന്നാം മത്സരത്തിനിറങ്ങിയത്.
അതേസമയം രാജസ്ഥാൻ റോയല്‍സിനെതിരെ തോറ്റ ടീമില്‍ ഗുജറാത്ത് ഒരു മാറ്റം വരുത്തി. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കുമാര്‍ കുഷാഗ്ര പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് എടുത്തത്.
ധ്രുവ് ജൂറലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 42 പന്തിൽ 75 റൺസാണ് ജൂറൽ എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ജൂറലിന്റെ ഇന്നിംഗ്സ്.
ജയ്സ്വാൾ 55 റൺസാണെടുത്തത്. സൂര്യവൻഷി 31 റൺസും ഹെറ്റ്മയർ 18 റൺസും സ്കോർ ചെയ്തു.
ഗുജറാത്തിന് വേണ്ടി കഗീസോ റബാഡ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും അശോക് ശർമയും പ്രസിദ് കൃഷ്ണയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
ചണ്ഡീഗഡ്: ഐപിഎല്ലിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയ പഞ്ചാബ് കിംഗ്സിന് വിജയത്തുടക്കം. ഗുജറാത്ത് ഉയർത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ച് ബോൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്.
അരങ്ങേറ്റക്കാരൻ കൂപ്പര്‍ കൊണോലിയുടെ അര്‍ധസെഞ്ചുറി (72) പഞ്ചാബിനെ ജയത്തിലെത്തിക്കാൻ സഹായിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കൊണോലി 44 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായി സേവിയര്‍ ബാര്ട്ലെറ്റ് വിജയത്തില്‍ കൂട്ടായി. പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 162-6, പഞ്ചാബ് കിംഗ്സ് 19.1 ഓവറില്‍ 165-7.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് മൂന്ന് ഓവറില്‍ 37 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുദര്ശന് പുറത്തായതോടെ ഗുജറാത്തിന് അടിതെറ്റി. 27 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
Kerala
ചണ്ഡീഗഡ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ മുല്ലാൻപുരിലെ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിനിറങ്ങുന്ന ഇരു ടീമുകളും ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ശ്രേയസ് അയ്യരാണ് പഞ്ചാബ് കിംഗ്സിനെ നയിക്കുന്നത്. ശുഭ്മാൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ.
Sports
കന്നി സീസണിൽ കന്നി കപ്പുയർത്തിയ (2022) ഗുജറാത്ത് ടൈറ്റൻസ് ഇത്തവണ കപ്പ് ഉറപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യമിട്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് തുടക്കമിടുന്നത്.
സീസണിന് ഏഴ് ദിനം ബാക്കിനിൽക്കേ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് അവസാന നിമിഷം പിന്തള്ളപ്പെട്ട ശുഭ്മാൻ ഗില്ലിന് ഇത്തവണ നായക മികവിൽ ഗുജറാത്തിന് കിരീടം സമ്മാനിച്ച് അഭിമാനം രക്ഷിച്ചേ തീരൂ. മാത്രവുമല്ല വരുന്ന ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ മികച്ച പ്രകടനം ആവശ്യമെന്നിരിക്കേ വെല്ലുവളിയും സമ്മർദവും താരത്തിനുണ്ട്.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിന്റെ പുതിയ സീസണ് അഗ്രസീവ് ക്രിക്കറ്റ് ആയിരിക്കുമെന്നതിന്റെ സൂചനയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡന്റെ ബാറ്റിംഗ് കോച്ചായുള്ള രംഗപ്രവേശനം സൂചിപ്പിക്കുന്നത്. തന്ത്രങ്ങൾ മെനയാൻ ഹെഡ് കോച്ച് ആശിഷ് നെഹ്റയും കരുത്താണ്.
ടോപ്പിൽ സേഫ്
ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലര് ഗുജറാത്തിന്റെ ത്രിമൂർത്തി ബാറ്റിംഗ് സഖ്യം റണ്‍സ് വാരുന്നതിൽ മറ്റ് ടീമുകൾക്ക് മാതൃകയാണ്. ഐപിഎല്ലിലെ ഏറ്റവും ഹെവിയസ്റ്റ് ടോപ് ഓർഡറാണ് ഗുജറാത്തിന്േറത്. കഴിഞ്ഞ സീസണില്‍ 155 സ്ട്രൈക്ക് റേറ്റിൽ ഗിൽ 650 റണ്‍സ് സ്കോർ ചെയ്തു. സായ് സുദർശൻ 156 സ്ട്രൈക്ക് റേറ്റിൽ 759 റണ്‍സും നേടി.
വ്യത്യസ്തനായി വെടിക്കെട്ട് വിരുന്നൊരുക്കുന്ന ബട്ലർ 163 സ്ട്രൈക്ക് റേറ്റിൽ 538 റണ്‍സും നേടി. എന്നാൽ ഈ മൂവരിൽ മാത്രമുള്ള ആശ്രയത്വമാണ് ഗുജറാത്തിന്റെ തിരിച്ചടിയും. രാഹുൽ തെവാട്യ, വാഷിംഗ്ടണ്‍ സുന്ദർ, ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ്, ജേസണ്‍ ഹോൾഡർ, അനൂജ് റാവത്ത് എന്നിവർക്കാണ് പിന്നീട് ഉത്തരവാദിത്വം. ഗില്ലും ബട്ലറും സായിയും പരാജയപ്പെട്ടാൽ ആര് ആ റോൾ വഹിക്കുമെന്നത് ആശങ്കയാണ്.
ജേസണ്‍ ഹോൾഡറിലൂടെ ബാറ്റിംഗ് കരുത്ത് കൂട്ടാനും സുന്ദറിലൂടെ ടീം ബാലൻസ് മെച്ചപ്പെടുത്താനും ഗുജറാത്തിന് സാധിക്കും. ശരാശരി ബാറ്റിംഗ് ഓർഡറായി ഗുജറാത്തിനെ കാണാൻ കഴിയില്ല. അതേസമയം എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നതെന്നും പറയാനാകില്ല.
സ്പിൻ- പേസ് ക്വാളിറ്റി
സായ് കിഷോറും അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനും ചേരുന്ന സ്പിൻ നിരയുടെ പ്രകടനം ഗുജറാത്തിന് നിർണായകമാകും. കഴിഞ്ഞ സീസണിൽ ഇരുവരും ചേർന്ന് 31 വിക്കറ്റുകൾ വീഴ്ത്തി. സുന്ദർ, രാഹുൽ തെവാട്യ, ഗ്ലെൻ ഫിലിപ്സ് എന്നിവരും സ്പിൻ ഓപ്ഷനുകളാണ്.
കഗിസൊ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ എന്നിവരടങ്ങുന്ന പേസ് നിരയും മികവുറ്റതാണ്. റബാഡയും സിറാജുമായിരിക്കും ഗില്ലിന്റെ പ്രധാന ആയുധം. ഇരുവരും ന്യൂബോളിൽ മികവ് പുലർത്തുന്നവരാണ്. റബാഡയുടെ സമീപകാല ട്വന്റി20യിലെ പ്രകടനം മികച്ചതല്ലെന്നത് ഗുജറാത്തിന് ആശങ്കയുണ്ടാക്കും.
മാർച്ച് 31 പഞ്ചാബ് കിംഗ്സിനെതിരേയാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. പ്രിൽ നാലിന് രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.
ഗിൽ നിരീക്ഷണത്തിൽ
ബാറ്ററായും നായകനായും ഗില്ലിന് സീസണ് നിർണായകമാകും. ട്വന്റി 20 ടീമിലേക്ക് മടങ്ങിവരവിന് അസാധാരണ പ്രകടനം വേണം. നായക മികവിന് മൂർച്ച കൂട്ടണം. 2027 ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കുകയെന്ന വലിയ കടന്പയുണ്ട്.
Sports
അഹമ്മദാബാദ്: ബാറ്റിംഗ് കൊച്ചായി ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡനെ നിയമിച്ച് ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസ്. മാർച്ച് അവസാനവാരം പുതിയ സീസൺ തുടങ്ങാനിരിക്കെയാണ് ഹെയ്ഡൻ ഗുജറാത്ത് ടീമിന്റെ ഭാഗമാവുന്നത്.
രണ്ട് തവണ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന ഹെയ്ഡൻ, ഓസീസിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. വിവിധ ഫോർമാറ്റുകളിലായി 273 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിനിധീകരിച്ച ഹെയ്ഡൻ, 15,000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. പല ടൂർണമെന്റുകളിലും ഓസീസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടുന്ന ബാറ്റിംഗ് നിരയ്ക്ക് ഹെയ്ഡന്റെ വരവ് കൂടുതൽ കരുത്താവും. വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണ് ഹെയ്ഡന്റെ കടന്നുവരവെന്നും അന്താരാഷ്ട്ര തലത്തിലുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന്റെ ബാറ്റിംഗ് ശൈലി രൂപപ്പെടുത്തുന്നതിന് സഹായിക്കുമെന്നും ഗുജറാത്ത് ടൈറ്റൻസ് ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കി പറഞ്ഞു.